പെരുന്നാള്‍ നിലാവ് ഈദ് സംഗമം

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഐ സി എഫ് ഈദ് ആഘോഷ പരിപാടികളുടെ ഭാഗമായി പെരുന്നാള്‍ നിലാവ് എന്ന പേരില്‍ ഈദ് സംഗമം നടത്തി. ഐ സി സി അശോക ഹാളില്‍ നടന്ന പരിപാടി ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍ ഉദ്ഘാടനം ചെയ്തു.

city exchange

പേരോട് മുഹമ്മദ് അസ്ഹരി ഈദ് സന്ദേശ പ്രഭാഷണം നടത്തി. ശഫീഖ് കണ്ണപുരം, ഉമര്‍ ഫാറൂഖ് എന്നിവര്‍ സംഗമത്തിന് ആശംസകള്‍ നേര്‍ന്നു. കലാലയം സാംസ്‌കാരിക വേദിയുടെ ഇശല്‍ വിരു്ന്ന് പെരുന്നാള്‍ നിലാവിനെ ആനന്ദകരമാക്കി.

പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, ബഷീര്‍ പുത്തൂപാടം, അബ്ദുല്‍ സലാം ഹാജി പാപ്പിനിശേരി, അഹ്മദ് സഖാഫി പേരാമ്പ്ര, അബ്ദുല്‍ അസീസ് സഖാഫി പാലോളി തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!