എക്‌സൈസിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; ഒരാള്‍ പിടിയില്‍

Web Desk
1 Min Read

കൊച്ചി: എക്‌സൈസിന്റെ പ്രത്യേക സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഒരാള്‍ എം ഡി എം എയുമായി പിടിയില്‍. തമ്മനം എ കെ ജി നഗര്‍ സ്വദേശി പരത്തോടത്ത് വീട്ടില്‍ റോണി സക്കറിയ (33) എന്നയാളെയാണ് തമ്മനം കതൃക്കടവ് റോഡിലെ പൈക്കോ ജംഗ്ഷന് സമീപത്ത് ഇന്‍സ്‌പെക്ടര്‍ എസ് സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

city exchange

ഇയാളുടെ പക്കല്‍ നിന്ന് 2.654ഗ്രാം എം ഡി എം എയും 40 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. ഇയാള്‍ ലഹരി വില്‍പ്പനയ്ക്കായി ഉപയോഗിച്ച ആഡംബര ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഐ ടി സോഫ്റ്റ് വെയര്‍ വിഭാഗം ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് എം ഡി എം എ വാങ്ങി ടെലഗ്രാം ഗ്രൂപ്പ് വഴി വില്‍പ്പന നടത്തി വരുകയായിരുന്നു.

ഇത്രയും അളവില്‍ എം ഡി എം എ കൈവശം വക്കുന്നത് 10 വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട ആളുകളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്‍സ്‌പെക്ടര്‍ എസ് സജി, ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ടി എന്‍ അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസറുമാരായ അഷ്‌കര്‍ സാബു, ഫെബിന്‍ എല്‍ദോസ്, ജിഷ്ണു മനോജ്, അമല്‍ദേവ് സി ജി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ റസീന വിബി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ പിടി കൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!