

കോഴിക്കോട്: ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. സൗത്ത് ബീച്ച് ചാപ്പയില്‍ സ്വദേശി ജനദ ഹൗസില്‍ അന്‍വര്‍ സാദത്ത് (38) ആണ് മരിച്ചത്.

ഷോക്കേറ്റ് ബോധരഹിതനായ അന്‍വറിനെ സമീപവാസികള്‍ ഉടനെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനത ഹൗസില്‍ കുട്ടി ഹസന്റെയും കെ പി നഫീസയുടെയും മകനാണ് അന്‍വര്‍.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ട് നല്‍കും. സഹോദരങ്ങള്‍: അബ്ദുല്‍ നജീബ്, അവറാന്‍, ബഷീര്‍, ഗഫൂര്‍, റഷീദ്, ഷാജഹാന്‍, റംലത്ത്, തസ്ലീന, സുബൈദ.
