

ലഖ്നൗ: ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അയോധ്യാ കാണ്ഡെന്ന് മാറ്റി. മുഖ്യമന്ത്രിയുടെ തീരുമാനമാണ് പേരുമാറ്റമെന്ന് സി എം ഒയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ഫൈസാബാദിന്റെ പേര് 2018ല്‍ അയോധ്യ എന്നാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ്രാജെന്നും മുഗള്‍സറായ് റെയില്‍വേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീന് ദയാല്‍ ഉപാധ്യായ ജംഗ്ഷന് എന്നുമാക്കി മാറ്റിയിരുന്നു.

ഝാന്‍സി റാണി റെയില്‍വേ സ്റ്റേഷന്റെ പേര് റാണി ലക്ഷ്മി ബായിയുടെ പേരിലാക്കിയും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

