നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫാത്തിമ സനത്തിനെ അനുമോദിച്ചു

Web Desk
0 Min Read

മണ്ണാര്‍ക്കാട്: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫാത്തിമ സനത്തിനെ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അനുമോദിച്ചു. തെങ്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളുമായി ഫാത്തിമ സനത്തിന്റെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. സനയുടെ വിജയം വിദ്യാര്‍ഥികള്‍ക്ക് മാതൃകയാണെന്ന് എം എല്‍ എ പറഞ്ഞു. തെങ്കര വല്ലപ്പുഴ നുസ്‌റത്തിന്റെ മകളാണ് ഫാത്തിമ സനം.

city exchange

മജീദ് തെങ്കര, മൊയ്തീന്‍ ഹാജി, ടി കെ ഹംസക്കുട്ടി, റഷീദ് കോല്‍പ്പാടം, നിസാം പി പി, വീരാന്‍കുട്ടി, ഹസന്‍, മുഹമ്മദാലി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!