നാല് ഇസ്രായേലി വനിതാ സൈനികരെ ഹമാസ് ഇന്ന് മോചിപ്പിക്കും

Web Desk
1 Min Read

ഗാസ: കഴിഞ്ഞയാഴ്ച ഇസ്രായേലുമായി ഒപ്പുവച്ച തടവുകാരുടെ കൈമാറ്റ കരാറിന്റെ ഭാഗമായി നാല് വനിതാ ഇസ്രായേലി സൈനികരെ ശനിയാഴ്ച മോചിപ്പിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു.

city exchange

‘തവാഫാന്‍ അല്‍ അഖ്സ തടവുകാരുടെ കൈമാറ്റ കരാറിന്റെ ചട്ടക്കൂടിനുള്ളില്‍ നാല് വനിതാ ഇസ്രായേലി സൈനികരെ ശനിയാഴ്ച മോചിപ്പിക്കാന്‍ തീരുമാനിച്ചതായി’ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ ഹമാസ് പറഞ്ഞു, അവരുടെ ഐഡന്റിറ്റികളും പേരുകളും വെളിപ്പെടുത്തി.

ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നിബന്ധനകള്‍ അനുസരിച്ച് നാല് വനിതാ ഇസ്രായേലി സൈനികരെ മോചിപ്പിക്കുന്നതിന് പകരമായി അധിനിവേശ സേന 200 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കും. ഇതില്‍ ജീവപര്യന്തം ശിക്ഷയുള്ള 120 തടവുകാരും ദീര്‍ഘകാല തടവുള്ള 80 തടവുകാരമാണുള്ളത്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!