

ദോഹ: 36 വര്‍ഷമായി നാടിന്റെ സാമൂഹിക- സേവന രംഗങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറത്തിന് പുതിയ കമ്മറ്റി നിലവില്‍ വന്നു. അബ്ദുല്‍ അസീസ് പി (പ്രസിഡണ്ട്), ഫിറോസ് കൊളായി (വൈസ് പ്രസിഡണ്ട്), ഫയാസ് (ജനറല്‍ സെക്രട്ടരി), ജാന്നിസ് ടില്ലു, അബ്ദുല്‍ അസീസ് എം എ (സെക്രട്ടരി), യാസീന്‍ എ പി (ട്രഷറര്‍), കാവില്‍ അബ്ദുറഹിമാന്‍, കെ ടി കുഞ്ഞി മൊയ്തീന്‍, എം ഇമ്പിച്ചാലി (രക്ഷാധികാരികള്‍) എന്നിവരാണ് ഭാരവാഹികള്‍.

വെല്‍ഫയര്‍ ഫണ്ട് ചെയര്‍മാനായി അമീന്‍ പി വി, സെക്രട്ടറിയായി സിറാജ് പുതുക്കുടി, ജോയിന്റ് സെക്രട്ടറിയായി ഇര്‍ഷാദ് ടി എന്‍ എന്നിവരെയും ഫോറം പ്രവര്‍ത്തക സമിതി അംഗങ്ങളായി അഫ്‌സല്‍ എ എം, അബ്ദുല്‍ അസീസ് അമീന്‍ എം എ, അനീസ് കലങ്ങോട്ട്, അമീന്‍ സി, ഇല്ല്യാസ് സലാഹ്, മുജീബ് എ എം, മുറാദ് റഹ്മാന്‍, റഫീഖ് സി കെ, ഷഫീഖ് വി വി എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡണ്ട് ഇ എ നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശാക്കിര്‍ എ എം സ്വാഗതം പറഞ്ഞു.
