ഏഴാമത് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ സമാപിച്ചു

Web Desk
1 Min Read

കൊച്ചി: മൂന്നു ദിവസമായി കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ഏഴാമത് പതിപ്പ് സമാപിച്ചു. റിക്രിയേഷനല്‍, ലീഷര്‍ ബോട്ടിംഗ് വിപണിയില്‍ നിന്നുള്ള സ്പീഡ്ബോട്ടുകള്‍, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ബോട്ടുകള്‍, മറൈന്‍ ഉപകരണങ്ങള്‍, സേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തെ വിവിധ വ്യവസായ മേഖലകളില്‍ നിന്നുള്ള 55-ലേറെ സ്ഥാപനങ്ങള്‍ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ച മേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപരാജ്യങ്ങളില്‍ നിന്നുമായി 4000-ത്തിലേറെ ബിസിനസ് സന്ദര്‍ശകരെത്തിയെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

city exchange

സമാപനദിനത്തില്‍ പ്രദര്‍ശകരുമായി ബിസിനസ് സന്ദര്‍ശകരുടെ ബി2ബി സംഗമങ്ങള്‍ നടന്നു. മാലി ടൂറിസം ബോര്‍ഡ് മുന്‍ഉദ്യോഗസ്ഥനും ട്രിപ്പേഴ്സ് മാല്‍ഡീവ്സ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടറുമായ മുഹമ്മദ് റിയാദ് മാലിയില്‍ ഇന്ത്യയില്‍ നിന്നുള്ള ബോട്ട് നിര്‍മാതാക്കള്‍ക്കും മറൈന്‍ ഉപകരണങ്ങള്‍ക്കുമുള്ള ബിസിനസ് അവസരങ്ങളെപ്പറ്റി അവതരണം നടത്തി. ഡൈവിംഗ് വിനോദം, ബോട്ടിംഗ് സംയുക്ത സംരഭങ്ങള്‍ക്ക് മാലിയില്‍ സാധ്യതകള്‍ ഏറെയാണന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ ഏക ജലകായിക പരിശീലന സ്ഥാപനമായ ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാട്ടര്‍ സ്പോര്‍ട്സ് അധികൃതരുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.

മാലിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ പരിശീലനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്കു അയക്കുന്നതു സംബന്ധിച്ച ധാരണാപത്രം ഉടന്‍ ഒപ്പുവെയ്്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത സംരംഭങ്ങള്‍ക്കായി കൊച്ചിയിലെ മാതാ മറൈന്‍, ഗോവയിലെ ബോട്ട്ക്രാഫ്റ്റ് എ്ന്നീ ബോര്‍ട്ടു നിര്‍മാതാക്കളുമായും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിനു കീഴിലുള്ള കെ-ബിപ്, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എന്‍എസ്ഐസി, കൊച്ചി വാട്ടര്‍ മെട്രോ, കേരളാ ടൂറിസം, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, സതേണ്‍ നേവല്‍ കമാന്‍ഡ്, കേരളാ മാരിടൈം ബോര്‍ഡ്, സിഫ്റ്റ്, ഫിഷറീസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെയാണ് മേള നടന്നത്. ബോട്ട് യാര്‍ഡുകള്‍, ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള എസ്എംഇകളുടെ പ്രത്യേക ഇന്‍ഡസ്ട്രി പവലിയനുകളും ഐബിഎംസിന്റെ ഭാഗമായുണ്ടായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!