സിനിമ നിര്‍മാതാവ് മനു പത്മനാഭന്‍ കുഴഞ്ഞുവീണു മരിച്ചു

Web Desk
0 Min Read

പാലക്കാട്: സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു. കോയമ്പത്തൂരില്‍ നിന്നുള്ള യാത്രയ്ക്കിടെ കെ എസ് ആര്‍ ടി സി ബസില്‍ പാലക്കാട് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ബസില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

city exchange

വെള്ളം, കൂമന്‍ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണ പങ്കാളിയായിരുന്നു മനു പത്മനാഭന്‍ നായര്‍. പത്ത് കല്‍പനകള്‍, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളാണ് നിര്‍മിച്ചത്.

Share This Article
Leave a Comment
error: Content is protected !!