ഫിന്‍ബുക്ക് ഗ്ലോബല്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കൊച്ചി: ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ പി പത്മകുമാര്‍ എ ആര്‍ എം ഫിന്‍ബുക്ക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു. ലോ ആന്റ് ലോയേഴ്സ് സോളിസിറ്റേഴ്സ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു അധ്യക്ഷത വഹിച്ചു.

city exchange

ഫിനാന്‍സ്, അക്കൗണ്ടിംഗ് മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും സാങ്കേതിക വിദ്യയുടേയും പ്രാധാന്യം കെ പി പത്മകുമാര്‍ ഊന്നിപ്പറഞ്ഞു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഒരു സംഘമാണ് ഫിന്‍ബുക്ക് ഗ്ലോബലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചി ആസ്ഥാനമായ ഫിനാന്‍സ്, അക്കൗണ്ടിംഗ് ഔട്ട്സോഴ്സിംഗ് സ്റ്റാര്‍ട്ടപ്പാണ് ഫിന്‍ബുക്ക് ഗ്ലോബല്‍. ബുക്ക് കീപ്പിംഗ്, അക്കൗണ്ടിംഗ്, സി എഫ് ഒ സേവനങ്ങള്‍ എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡാറ്റ സുരക്ഷയ്ക്കയ്ക്കും നിയമങ്ങള്‍ക്കും മുന്‍ഗണന നല്‍കുന് കമ്പനി ക്ലയന്റ് ഇന്റര്‍ഫേസിനും ഓട്ടോമേഷനുമുള്ള നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗവും അടയാളപ്പെടുത്തുന്നു.

Share This Article
Leave a Comment
error: Content is protected !!