
ദോഹ: ഒലിവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്ക് തുടക്കമിട്ട ഫസ്റ്റ് ബെല്‍ റേഡിയോ നാടക മത്സരത്തിന്റെ സീസണ്‍ 4 തുടങ്ങുന്നു. ഫസ്റ്റ് ബെല്‍ റേഡിയോ നാടക മത്സരം സീസണ്‍ 4-ന്റെ ലോഞ്ച് റേഡിയോ സുനോ സ്റ്റുഡിയോയില്‍ നടന്നു.

അഡ്രസ് ഗേറ്റ്‌വേ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷംസീര്‍ ഹംസ, റിയല്‍മ് അസ്ഗാര്‍ഡ് ലേണിംഗ് സൊല്യൂഷന്‍സ് ആന്റ് സര്‍വീസസ് സ്ഥാപകന്‍ രാജേഷ് അലൂര്‍, ന്യൂ ഗുഡ്‌വില്‍ കാര്‍ഗോ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ നൗഷാദ് അബു എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഖത്തറിലെ പ്രമുഖ നാടക പ്രവര്‍ത്തകരായ ഇക്ബാല്‍ ചേറ്റുവ (നാടക സൗഹൃദം ദോഹ), ഫിറോസ് മൂപ്പന്‍ (നാടക ശബ്ദം ക്രിയേറ്റീവ് ഡയറക്ടര്‍), ഷമീല്‍ എ ജെ നാടക ശബ്ദം, റെജിന്‍ (കുവാഖ്) എന്നിവരും പങ്കെടുത്തു.

2018ലാണ് ആദ്യ ഫസ്റ്റ് ബെല്‍ റേഡിയോ നാടക മത്സരത്തിന്റെ ബെല്‍ മുഴങ്ങിയത്. 2019ലും 2021ലുമാണ് രണ്ടും മൂന്നും സീസണുകള്‍ അരങ്ങേറിയത്.
