സെന്റ് മേരീസ് കത്തീഡ്രലില്‍ ആദ്യ ഫലപ്പെരുന്നാള്‍ ആരംഭിച്ചു

Web Desk
1 Min Read

മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാളിന്റെ ഒന്നാം ഭാഗം വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ദേവാലയത്തില്‍ നടന്നു. ‘വിശ്വാസത്തില്‍ വിതച്ച്, കൃപയില്‍ കൊയ്യാം’ എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം.

city exchange

ഒക്ടോബര്‍ 30 വെള്ളിയാഴ്ച്ച രാവിലെ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടത്തുന്ന കുടുംബ സംഗമത്തില്‍ ഇടവക അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, ഗാനമേള, ഗെയിമുകള്‍, ഡാന്‍സ്, സണ്‍ഡേസ്‌ക്കൂള്‍ ക്വയറിന്റെ ഗാനങ്ങള്‍, സെന്റ് മേരീസ് ക്രിസ്ത്യന്‍ ഭജന്‍സ്, രുചികരമായ ഭക്ഷണ ശാലകള്‍, സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ വടം വലി മത്സരം എന്നിവയും പൊതു സമ്മേളനവും നടക്കും.

ഗായകരായ ഗൗതം വിന്‍സെന്റും വൈകാശ് വരവീണയും ആതിര ജനകനും ചേര്‍ന്ന് നടത്തുന്ന മ്യൂസിക്കല്‍ ഇവന്റും ഒരു ചിരി ഇരുചിരി ബമ്പര്‍ ചിരിയിലൂടെ പ്രശസ്തനായ അശ്വന്ത് അനില്‍കുമാര്‍ നയിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കുന്നതാണ്.

ആദ്യ ഫലപ്പെരുന്നാളിന്റെ വിജയത്തിനായി കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ തോമസുകുട്ടി പി എന്‍, സഹ വികാരി റവ. ഫാദര്‍ റിജോ ചാക്കോ, ട്രസ്റ്റി ജോണ്‍ കെ പി, സെക്രട്ടറി കുരുവിള പാപ്പി, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ഷിബു സി ജോര്‍ജ്ജ്, ജോയിന്റ് ജനറല്‍ കണ്‍വീനേഴ്‌സ് ബിനു പാപ്പച്ചന്‍, ബിനോജ് മാത്യൂ, സെക്രട്ടറി ജിനു വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൂറിലധികം അംഗങ്ങള്‍ ഉള്ള കമ്മിറ്റി പ്രവര്‍ത്തിച്ച് വരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!