
മനാമ: ബഹ്റൈനിലെ പ്രൊഫഷനലുകളെയും അവരുടെ കുടുംബത്തെയും പങ്കെടുപ്പിച്ചു കൊണ്ട് ഒക്ടോബര്‍ 1ന് ഹൂറ റയ്യാന്‍ സ്റ്റഡി സെന്ററില്‍ നടക്കുന്ന പ്രൊഫഷണല്‍ മീറ്റ് ‘ഫോക്കസ്- 6.0’ പോസ്റ്റര്‍ പ്രകാശനം ഹിദ്ദ് അല്‍ ഹിദായ സെന്ററില്‍ നടന്നു.

ഔദ്യോഗിക ജീവിതത്തിന്റെ കെട്ടുപാടുകള്‍ക്കിടയില്‍ നഷ്ടപ്പെട്ടു പോകുന്ന ആത്മീയതയുടെ കനലുകളെ അണയാതെ സൂക്ഷിക്കാനായി ‘ലൈഫ് ബിയോണ്ട് ദി കരിയര്‍’ എന്ന ആശയത്തെ ആധാരമാക്കിയാണ് ആറാമത്തെ എഡിഷന്‍ നടക്കുകയെന്ന് വിസ്ഡം യൂത്ത് വിങ്ങ് പ്രതിനിധി സുആദ് ബിന്‍ സുബൈര്‍ വ്യക്തമാക്കി.

രണ്ടു സെഷനുകളിലായി നടക്കുന്ന പരിപാടിയുടെ ആദ്യഭാഗം അവതരിപ്പിക്കുന്നത് എക്‌സ് ആന്റ് വൈ ലേര്‍ണിംഗ് സെന്റര്‍ സി ഇ ഒ മുഹമ്മദ് അജ്മല്‍ സി ആണ്. ഐ ഐ ടി മദ്രാസില്‍ നിന്നും ആള്‍ ഇന്ത്യ ലെവലില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അദ്ദേഹം കരിയര്‍ ഗൈഡന്‍സ് രംഗത്ത് പ്രശസ്തനാണ്.
രണ്ടാമത്തെ സെഷന്‍ നിയന്ത്രിക്കുന്നത് ജാമിഅഃ അല്‍ ഹിന്ദില്‍ നിന്നും ഹികമി ബിരുദം നേടിയതിന് ശേഷം മദീന യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുന്ന അജ്മല്‍ ഫൗസാന്‍ അല്‍ ഹികമിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ മന്നാഇ സെന്റര്‍ പ്രസിഡണ്ട് ടി പി അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി എം എം രിസാലുദ്ദീന്‍, സാഫിര്‍ അഷ്റഫ്, അബ്ദു ലത്വീഫ് സി എം, സയ്യിദ് മുഹമ്മദ് ഹംറാസ് അല്‍ ഹികമി, മന്‍സൂര്‍ ഹിദ്ദ്, റഷീദ് മാഹി, ഹനീഫ പി പി. എന്നിവര്‍ സംബന്ധിച്ചു.

