
ദോഹ: റിസര്‍വ്, റീഡ് ആന്റ് റിട്ടേണ്‍ എന്ന പോളിസിയില്‍ ഖത്തര്‍ പ്രവാസികളുടെ വായനാലോകം വിശാലപ്പെടുത്താന്‍ ബുക്കിഫൈ പ്രവര്‍ത്തനം ആരംഭിച്ചു.

ഐന്‍ ഖാലിദ് കേക്ക് കാസിലില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ആര്‍ ജെ അപ്പുണ്ണി, ആര്‍ ജെ നിസ, ആര്‍ ജെ രതീഷ്, ഇന്‍ഫ്‌ളുവന്‍സര്‍ നെസ്‌റിന്‍ ഹിബ, എഴുത്തുകാരന്‍ ശഹദ് മരക്കാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രൊജക്ട് ലോഞ്ച് ചെയ്തു.


ആദ്യഘട്ടം മലയാള സാഹിത്യങ്ങളും തുടര്‍ന്ന് മറ്റ് ഭാഷകളിലേക്കും വികസിപ്പിക്കുമെന്ന് ബുക്കിഫൈ ഡയറക്ടര്‍ റസല്‍ റഫീഖ് പ്രൊജക്റ്റ് വിശദീകരണം നടത്തി സംസാരിച്ചു.
പുസ്തകങ്ങള്‍ വിലയ്ക്ക് വാങ്ങുന്നതിന് പകരം കുറഞ്ഞ ചെലവില്‍ റിസര്‍വ് ചെയ്യാനും വായിച്ച ശേഷം തിരികെ നല്‍കാനും ബുക്കിഫൈ വഴി സാധിക്കും.
പരിപാടിയില്‍ ശൈഖ് മുഹമ്മദ് ഹമൂദ് അല്‍ ശഹ്രി മുഖ്യാതിഥി ആയി.

