

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യത്തെ സംബന്ധിച്ച ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വൈസ് പ്രിന്‍സിപ്പല്‍ ദിവ്യ കെ പി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സി ഇ ഒ കെ പി മുഹമ്മദ് സഅദ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

ഗവണ്‍മെന്റഫ് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സജ്‌ന എന്‍ എ വി ആരോഗ്യകരമായ ഭാവി ഉറപ്പാക്കുന്നതില്‍ സുരക്ഷിത ഭക്ഷണം വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ഫാത്തിമത്ത് സഹല ടീച്ചര്‍ നന്ദി പറഞ്ഞു.
