കെ എം സി സി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി വിജയാഘോഷം നടത്തി

Web Desk
1 Min Read

ദോഹ: കാസര്‍ഗോഡ് ലോകസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്റേയും കേരളത്തിലും ഇന്ത്യയിലും മുസ്‌ലിം ലീഗ് – കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളുടെ മികച്ച വിജയത്തിലും കെ എം സി സി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിജയാഘോഷം നടത്തി.

city exchange

റഫീഖ് റഹ്‌മാനിയുടെ ഖിറാഅത്തോടെ ആരംഭിച്ച ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ ആക്ടിങ് പ്രസിഡണ്ട് അലി ചേരൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ എം പി ഷാഫി ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു.

ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ നേതാക്കളായ കെ എസ് മുഹമ്മദ് കുഞ്ഞി, എം ടി പി മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, ജില്ലാ നേതാക്കളായ നാസര്‍ കൈതക്കാട്, സാദിഖ് കെ സി, മൊയ്ദു ബേക്കല്‍, ഷാനിഫ് പൈക്ക, അഷ്റഫ് ആവിയില്‍, സഗീര്‍ ഇരിയ, മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി, ഷഫീഖ് ചെങ്കള, നിസ്താര്‍ പട്ടേല്‍, സത്താര്‍ മൗലവി, അബി മര്‍ഷാദ്, എസ് എസ് പി ജില്ലാ കോര്‍ഡിനേറ്റര്‍ ആബിദ് ഉദിനൂര്‍, മീഡിയ വിങ് കണ്‍വീനര്‍ അബ്ദുറഹ്‌മാന്‍ ഏരിയാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതവും ജില്ലാ ട്രഷറര്‍ സിദീഖ് മണിയന്‍പാറ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!