ഖത്തര്‍ അമീര്‍ അസര്‍ബൈജാനിലെത്തി

Web Desk
1 Min Read

ബാകു: ഏഷ്യയിലെ പരസ്പര ഇടപെടലിനും വിശ്വാസനിര്‍മാണ നടപടികള്‍ക്കുമായുള്ള സമ്മേളനത്തിന്റെ (സി ഐ സി എ) ഏഴാമത് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവിലെത്തി.

city exchange

ബാകുവിലെ ഹെയ്ദര്‍ അലിയേവ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ അസര്‍ബൈജാന്‍ ഉപപ്രധാനമന്ത്രി ഷാഹിന്‍ മുസ്തഫയേവ്, അസര്‍ബൈജാനിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഹജ്രി, ഖത്തറിലെ അസര്‍ബൈജാന്‍ അംബാസഡര്‍ ആദിഷ് മമ്മദോവ്, ഖത്തര്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!