
കൊച്ചി: ഒമര്‍ ലുലുവിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രയമായ ‘നല്ല സമയത്തിലെ’ പ്രോമോ സോങ് ‘ഫ്രീക്ക് ലുക്ക്’ റിലീസ് ചെയ്തു. യുവത്വത്തെ ആകര്‍ഷിക്കുന്ന മലയാളത്തിലെ ആദ്യത്തെ കംപ്ലീറ്റ് സ്റ്റോണര്‍ കോമഡി ആയെത്തുന്ന നല്ല സമയത്തിന്റെ പ്രോമോ സോങ് സിനിമയുടെ തുടക്കം മുതല്‍ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് വെക്കുന്ന അവകാശങ്ങള്‍ പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയത്.

മനുഷ്യര്‍ തമ്മിലുള്ള വിവേചനവും പ്രണയം എന്നത് ഒരു ചട്ടകൂടില്‍ ഒതുങ്ങേണ്ട ഒന്നല്ല ആശയവും സംസാരിക്കുന്ന ഈ സോങ് എല്‍ ജി ബി ടി ക്യു കമ്യൂണിറ്റിയിലെ ആളുകളെയും പ്രതിനിധീകരിക്കുന്നുണ്ട്.

ഒമര്‍ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിക്കുന്ന പുതിയ നായികമാരായ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍ എന്നിവര്‍ ലീഡ് ചെയ്യുന്ന ഈ പാട്ടില്‍ ബിഗ് ബോസിലൂടെ മലയാള സമൂഹത്തില്‍ എല്‍ ജി ബി ടി ്ക്യു കമ്മ്യൂണിറ്റിയുടെ പ്രതിനിധിയായി മാറിയ ജാസ്മിന്‍ എം മൂസയും നടി മറീന മൈക്കലും ഭാഗമാകുന്നുണ്ട്.

ഒമര്‍ ലുലുവും നവാഗതയായ ചിത്രയും സംഗീതം നിര്‍വഹിച്ച ഈ സോങ് ബിന്ദു അനിരുദ്ധന്‍, ജീനു നസീര്‍, ചിത്ര എന്നിവര്‍ കൂടെയാണ് പാടിയത്. ഇന്ദുലേഖ വാര്യര്‍ എഴുതി പാടിയ റാപ്പ് പോര്‍ഷന്‍ ആണ് ഈ സോങ്ങിന്റെ ഹൈലൈറ്റ്.
ഒമര്‍ ലുലു തന്റെ അഞ്ചാമത്തെ ചിത്രമായി ഒരുക്കുന്ന നല്ല സമയം നിര്‍മിച്ചിരിക്കുന്നത് നവാഗതനായ കളന്തൂര്‍ ആണ്. സിനു സിദ്ധാര്‍ഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റതിന്‍ രാധാകൃഷ്ണന്‍ ആണ്. ഹാപ്പി വെഡിങ് തൊട്ട് ഒരുപാട് നടീ നടന്മാരെ മലയാള സിനിമക്ക് സമ്മാനിച്ച വിശാഖ് പി. വി ആണ് ഈ സിനിമയിലെ കാസ്റ്റിംഗ് വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്.

