

ആലുവ: ആലുവ നജാത്ത് ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍, വെരിക്കോസ് വെയിന്‍, മറ്റു ഉദര മലാശയ സംബന്ധമായ രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ക്യാമ്പ് നടത്തുന്നത്.

നവംബര്‍ 24ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പിന്റെ സമയം. അതിനൂതന സാങ്കേതിക ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജീന്‍ ആന്റോയുടെ നേതൃത്വത്തിലായിരിക്കും സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.

രോഗികള്‍ക്ക് കണ്‍സള്‍ട്ടേഷന്‍ ഫീസ് തികച്ചും സൗജന്യമായിരിക്കും.
മേല്‍പ്പറഞ്ഞ രോഗങ്ങളാല്‍ നേരത്തെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ച രോഗികള്‍ക്കും ക്യാമ്പില്‍ പങ്കെടുത്തു മാര്‍ഗ നിര്‍ദേശങ്ങള്‍ തേടാവുന്നതാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 0484-2884600,2623693, 9946882031, 9349129988 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

