

ഹേഗ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വ്യാഴാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കുമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ടുകള്‍ നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ 124 അംഗരാജ്യങ്ങളാണ്. അതില്‍ ഇസ്രായേലോ അവരുടെ സഖ്യകക്ഷിയായ അമേരിക്കയോ ഉള്‍പ്പെടുന്നില്ല.
