
ദോഹ: ഖത്തറിലെ പ്രവാസി കായികരംഗത്തിന് ആവേശം പകര്‍ന്ന് ഇടപ്പാളയം എഫ് സിയും അല്‍ സുവൈദ് എഫ് സിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് രാത്രി 8.30ന് മെസൈമീര്‍ റോഡിലുള്ള പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന മത്സരം പ്രവാസികള്‍ക്കിടയില്‍ കായിക സൗഹൃദവും ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ഇരുടീമുകളും മാറ്റുരയ്ക്കുന്ന ആവേശകരമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ഖത്തറിലെ ഫുട്‌ബോള്‍ പ്രേമികളെയും പ്രവാസി സമൂഹത്തെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
