പൊതുവിദ്യാലയത്തിലെ അധ്യാപകരുടെ പൊതുവിദ്യാലയത്തില്‍ പഠിച്ച് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

Web Desk
1 Min Read

ആലുവ: ആലുവ വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു എന്നിവയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പൊതുവിദ്യാലയത്തിലെ അധ്യാപകരുടെ പൊതുവിദ്യാലയത്തില്‍ പഠിച്ച കുട്ടികള്‍ക്കുള്ള എന്‍ എഫ് ഡബ്ല്യു ടി അവാര്‍ഡ് വിതരണം ഉദ്ഘാടനം നടത്തി. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം നടത്തി.

city exchange

ആലുവ സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ആലുവ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ആലുവ ഡി ഇ ഒ ശിവദാസന്‍ കെ അധ്യക്ഷത വഹിച്ചു. ആലുവ വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം സെക്രട്ടറിയും തായിക്കാട്ടുകാര എസ് പി ഡബ്ല്യു എച്ച് എസ് എച്ച് എം ലീന കര്‍ത്താ സ്വാഗതവും എസ് എന്‍ വി എസ് കെ ടി എച്ച് എം ബിജു സി കെ നന്ദിയും പറഞ്ഞു.

ആലുവ ഉപജില്ല ഓഫിസര്‍ സനൂജ എ ഷംസു, ആലുവ ബിപിസി സോണിയ ആര്‍ എസ്, ഡി ഇ ഒ സൂപ്രണ്ട് ജയകുമാര്‍ ഗ്രൂപ്പില്‍, കോലഞ്ചേരി ഉപജില്ല അനിയന്‍ പി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ രക്ഷകര്‍ത്തകളായ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!