

ആലുവ: കെ പി സി സി ഗാന്ധി ദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി സി കബീര്‍ മാസ്റ്റര്‍ നയിക്കുന്ന ‘ബാപ്പുജിയുടെ കാല്‍പ്പാടുകളിലൂടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ഗാന്ധിസ്മൃതി യാത്രയ്ക്ക് ആലുവയിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്കി.
മഹാത്മജി സന്ദര്‍ശിച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് നടത്തുന്ന ഗാന്ധിസ്മൃതി യാത്രയ്ക്ക് കെ പി സി സി ഗാന്ധിദര്‍ശന്‍ സമിതി ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

2021 ഒക്ടോബര്‍ എട്ടാം തിയ്യതി രാവിലെ അദ്വൈതാശ്രമത്തില്‍ എത്തിച്ചേര്‍ന്ന ജാഥാ ക്യാപ്റ്റനെ ബെന്നി ബഹനാന്‍ എം പി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് ഗാന്ധി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന പൊതുയോഗം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് കെ ഡി ഹരിദാസ് അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് ആലുവ യു സി കോളേജില്‍ ഗാന്ധിജി നട്ട മാവ് സന്ദര്‍ശിച്ച ശേഷം നടന്ന പൊതുയോഗം കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വി പി ജോര്‍ജ്ജ്, മുന്‍ എം എല്‍ എ വി പി സജീന്ദ്രന്‍, കോാണ്‍ഗ്രസ് നേതാക്കളായ ലത്തീഫ് പൂഴിത്തറ, തോപ്പില്‍ അബു, എം പി സൈമണ്‍, ലിസി എബ്രഹാം, പി എ മുജീബ്, ആനന്ദ് ജോര്‍ജ്ജ്, ബാബു കൊല്ലമാ പറമ്പില്‍, വി കെ ഷാനവാസ്, എ എം അലി, സുരേഷ് മുട്ടത്തില്‍, ആല്‍ഫിന്‍ രാജന്‍, സമിതി ഭാരവാഹികളായ അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത്, പി എച്ച് എം ത്വല്‍ഹത്ത്, അക്‌സര്‍ അമ്പലപറമ്പ് എന്നിവര്‍ സംസാരിച്ചു.
സ്വാതന്ത്രസമര സേനാനി ഗാന്ധി കര്‍ത്ത്യായനിയുടെ മക്കളെ ജാഥാ ക്യാപ്റ്റന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

