
മനാമ: പ്രവാസികള്‍ക്കിടയില്‍ അക്കാദമിക, സാങ്കേതിക യോഗ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും വ്യക്തിത്വ വികസനം പരിപോഷിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ലേണിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് (ഗ്ലാഡ്) ഏര്‍പ്പെടുത്തിയ സൗജന്യ ഓണ്‍ലൈന്‍ ട്രെയിനിങ് ക്ലാസ്സിന് ഇന്ന് (നവംബര്‍ 2 തിങ്കള്‍) തുടക്കമാവും. എ ഐ ടൂള്‍ ഉപയോഗിച്ചുകൊണ്ട് റിപ്പോര്‍ട്ടുകളും മറ്റും പ്രസന്റേഷനായി അവതരിപ്പിക്കുന്നതാണ് പരിശീലനത്തില്‍ പഠിപ്പിക്കുന്നത്.

നേരത്തെ രജിസ്റ്റര്‍ ചെയ്ത 850 പേര്‍ക്കാണ് സൂം പ്ലാറ്റ്ഫോം വഴിയുള്ള ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുള്ളത്. ഇന്ന് മുതല്‍ അഞ്ചു ദിവസം തുടര്‍ച്ചയായി രണ്ട് സെഷനുകളിലായാണ് ട്രെയിനിങ് നടക്കുന്നത്.

ഐ സി എഫ് ഐ സി ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തും. ഇസ്മായില്‍ ഹമീദ് കക്കാടാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ചടങ്ങില്‍ ഐ സി എഫ് ഐ സി നേതാക്കളായ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ പറവണ്ണ, ഹമീദ് പരപ്പ എന്നിവരും സംബന്ധിക്കും.
