
മനാമ: ഇന്ത്യയുടെ യശസ്സും അഭിമാനവും ലോകം മുഴുവന്‍ ഉയര്‍ത്തിയ നേതാവായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് ബഹ്റൈന്‍ ഒ ഐ സി സിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാ ഗാന്ധിയുടെ 43-ാമത് രക്തസാക്ഷിത്വ ദിനാചരണത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു. ചേരി- ചേരാ നയങ്ങളുമായി രാജ്യം മുന്നോട്ട് പോയപ്പോഴും ഇന്ത്യയുടെ അഭിമാനം ഒരു രാജ്യത്തിനും മുന്നില്‍ അടിയറ വയ്ക്കാതെ ധീരമായി നയിച്ച ഇന്ദിരാ ഗാന്ധി, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ച അമേരിക്കയെ പോലും വെല്ലുവിളിക്കാന്‍ തയ്യാറായ ധീരയായ പോരാളി ആയിരുന്നു.

ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ലോക നേതാക്കളുമായി നമ്മുടെ ഭരണാധികാരികള്‍ക്ക് ബന്ധമുണ്ട് എന്ന കാരണത്താല്‍ ആ രാജ്യങ്ങള്‍ കാട്ടുന്ന അക്രമങ്ങള്‍ക്കും അനീതിക്കും കൂട്ടുനില്‍ക്കുക എന്ന ഗതികേട് രാജ്യം നേരിടുകയാണ്. ഗള്‍ഫ് മേഖലയിലും, റഷ്യ- യുക്രെയ്ന്‍ യുദ്ധങ്ങളിലും മധ്യസ്ഥ ശ്രമങ്ങള്‍ നടത്താന്‍ നമുക്ക് സാധിക്കാതെ പോകുന്നത് ചേരി ചേരാ നയങ്ങളുമായി നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കാത്തത് കൊണ്ട് ആണെന്നും ഒ ഐ സി സി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഒ ഐ സി സി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, വര്‍ക്കിംഗ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്ക്‌തോട്, ട്രഷറര്‍ ലത്തീഫ് ആയംചേരി, ഒ ഐ സി സി നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ചന്‍ കച്ചേരി, റംഷാദ് അയിലക്കാട്, അലക്‌സ് മഠത്തില്‍, സല്‍മാനുല്‍ ഫാരിസ്, മനോജ് മാത്യു, ബിജുബാല്‍ സി കെ, ജോണ്‍സന്‍ ടി തോമസ്, റോയ് മാത്യു, ബ്രയിറ്റ് രാജന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
