പോയ കാലത്തിന്റെ നന്മകള്‍ കാത്തു സൂക്ഷിക്കണം: കമാല്‍ വരദൂര്‍

Web Desk
1 Min Read

ദോഹ: പോയ കാലത്തിന്റെയും കാലത്തോടൊപ്പം സഞ്ചരിച്ച നന്മയുള്ള മനുഷ്യരെയും ഓര്‍ത്ത് ജീവിക്കാന്‍ പുതിയ തലമുറ തയ്യാറാകണമെന്ന് സ്‌പോര്‍ട്‌സ് ലേഖകനും ചന്ദ്രിക പത്രാധിപരുമായ കമാല്‍ വരദൂര്‍ അഭിപ്രായപ്പെട്ടു. വില്ല്യാപ്പള്ളി നാസിറുല്‍ ഇസ്‌ലാം ജമാഅത്ത് ഖത്തര്‍ ശാഖാ കമ്മിറ്റി സംഘടിപ്പിച്ച പിള്ളേരി അമ്മദ് ഹാജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ദീര്‍ഘകാല പ്രവാസിയും അബുദാബി മലയാളികളുടെ ഇടയില്‍ പ്രിയങ്കരനുമായി പിള്ളേരി അമ്മദ് ഹാജിയുടെ സഹൃദയ മനസ്സ് എല്ലാവരും എക്കാലവും ഓര്‍മിക്കണമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പി വി എ നാസര്‍ പറഞ്ഞു.

മഹല്ല് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ തുണ്ടിയില്‍ അധ്യക്ഷത വഹിച്ചു. വി എം ജെ പ്രസിഡന്റ് നാസര്‍ നീലിമ, നാസര്‍ ടി സി എന്നിവര്‍ സംസാരിച്ചു. അഹ്ലന്‍ റമദാന്‍ വിശുദ്ധ മാസത്തെ എങ്ങനെ വരവേല്‍ക്കാം എന്ന വിഷയത്തില്‍ ബഹാവുദ്ധീന്‍ ഹുദവി പ്രഭാഷണം നടത്തി.

റമദാന്‍ ശരീരത്തിന്റെ ഭക്ഷണം കുറച്ചു ആത്മാവിന്റെ ഭക്ഷണം കൂട്ടേണ്ട സമയമാണെന്ന് അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ബഷീര്‍ മനക്കല്‍ പ്രാര്‍ഥന നടത്തി. നിസാര്‍ ആയാടത്തില്‍, ശുഐബ് കുറ്റിയില്‍, ഡോ. നൗഷാദ് തയ്യില്‍, റിയാസ് ആയാടത്തില്‍, നവാസ് കുറ്റിയില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ അരോമ സ്വാഗതവും സെക്രട്ടറി ഷാനി സബാഹ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!