

ദോഹ: വിശുദ്ധ ഖുര്‍ആനിന്റെ ജനകീയ പഠന- പാരായണം ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ നാഷനല്‍ ഘടകം സംഘടിപ്പിച്ച ആറാം എഡിഷന്‍ ദേശീയ തര്‍തീലിന് മെസീല ബ്രിട്ടീഷ് മോഡേണ്‍ സ്‌കൂളില്‍ പ്രൗഢസമാപനം. ഖത്തറിലെ എഴുപത് യൂനിറ്റുകളിലും പതിനാലു സെക്ടറുകളിലും നാലു സോണുകളിലുമായി ഒരു മാസക്കാലം നീണ്ട പ്രോഗ്രാമുകള്‍ക്കാണ് തിരശ്ശീല വീണത്.

പരിപാടിയില്‍ 76 പോയിന്റുകള്‍ നേടി ദോഹ സോണ്‍ ജേതാക്കളായി. എയര്‍പോര്‍ട്ട്, അസീസിയ്യ എന്നീ സോണുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

നേരത്തെ ഖുര്‍ആന്‍ എക്‌സ്‌പോ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന സമാപന സംഗമം ഐ.സി.എഫ്. പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കണ്‍വീനര്‍ റഹ്മത്തുല്ലാഹ് സഖാഫി അധ്യക്ഷത വഹിച്ചു.
ഖുര്‍ആനെ സമൂഹത്തില്‍ കൂടുതല്‍ പഠിക്കാനും ചര്‍ച്ച ചെയ്യാനും ഇത്തരം പരിപാടികള്‍ക്കാവുമെന്നും ഇന്ത്യയില്‍ ദേശീയ തലത്തില്‍ എസ് എസ് എഫ് അത്തരം വലിയ ദൗത്യമാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതെന്നും ഗോള്‍ഡന്‍ ഫിഫ്റ്റി പ്രഭാഷണം നടത്തവേ അബ്ദുറശീദ് മാസ്റ്റര്‍ നരിക്കോട് അഭിപ്രായപ്പെട്ടു.
അബ്ദുല്‍ ജബ്ബാര്‍ സഖാഫി എറണാകുളം ഉദ്‌ബോധന ഭാഷണം നടത്തി. സയ്യിദ് ജഅ്ഫര്‍ തങ്ങള്‍, ബശീര്‍ പുത്തൂപ്പാടം, ബ്രിട്ടീഷ് സ്‌കൂള്‍ എം ഡി ഷാജി, അബ്ദുല്‍ അസീസ് സഖാഫി പാലോളി, സലാം ഹാജി പാപ്പിനിശ്ശേരി, കരീം ഹാജി കാലടി, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, അശ്‌റഫ് സഖാഫി, സജ്ജാദ് മീഞ്ചന്ത, ശകീര്‍ ബുഖാരി, ശഫീഖ് കണ്ണപുരം തുടങ്ങിയവര്‍ സന്നിഹിതരായി. ഉബൈദ് വയനാട് സ്വാഗതവും ശംസുദ്ദീന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

