
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയവും ഭക്തിയും പ്രമേയമാക്കി മഹാഗണപതി മൂവീസ് അവതരിപ്പിക്കുന്ന ‘ഗുരുവായൂര്‍ അരങ്ങേറ്റം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രമുഖ പാന്‍ ഇന്ത്യന്‍ നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഉടമസ്ഥതയിലുള്ള യു എം എഫ് (ഉണ്ണി മുകുന്ദന് ഫിലിംസ്) ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ശ്രീ ഗുരുവായൂരപ്പന്റെ ദിവ്യസാന്നിധ്യവും ആത്മീയ മഹത്വവും പ്രമേയമാക്കി ഒരുങ്ങുന്ന ഈ പ്രണയചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് കൃഷ്ണയാണ്. വിനോദ് ഗുരുവായൂര്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സുരേഷ് ബാബു ആര് ആണ്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ഈ ചിത്രം എത്തുക.

ഭക്തിക്കും പ്രണയത്തിനും പ്രാധാന്യം നല്കുന്ന പ്രമേയവും ഉണ്ണി മുകുന്ദന്റെ സാന്നിധ്യവും ചിത്രത്തിന്റെ പ്രധാന സവിശേഷതകളാണ്.
ഇതിനോടൊപ്പം ഏറെ കൗതുകമുള്ള നിരവധി കാര്യങ്ങളും ചിത്രത്തിലുണ്ട്.
ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
മലയാള സിനിമയില്‍ ആത്മീയവും ഭക്തിനിര്‍ഭരവുമായ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയചിത്രങ്ങളുടെ നിരയിലേക്ക് എത്തുന്ന ‘ഗുരുവായൂര്‍ അരങ്ങേറ്റം’ പ്രമേയത്തിലും അവതരണത്തിലും പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിലെ മറ്റ് താരങ്ങള്‍, റിലീസ് തിയ്യതി തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ വൈകാതെ പുറത്തുവിടും.
ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റിംഗ്: ജോണ്‍കുട്ടി, സംഗീതം: രഞ്ജിന് രാജ്, കലാസംവിധാനം: വിനോദ് രവീന്ദ്രന്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: അരോമ മോഹന്‍, ആക്ഷന്‍: കാര്ത്തികേയന്, നൃത്തസംവിധാനം: വിജി സതീഷ്, സ്റ്റില്‍സ്: സലിഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈന്‍: ആന്റണി സ്റ്റീഫന്‍.

