

തിരുവനന്തപുരം: കെ ജെ ഫിലിപ്പ് സംവിധാനം ചെയ്ത ‘സ്വപ്നസുന്ദരി’ എന്ന ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഈ സിനിമയില്‍ അര്‍നോള്‍ഡ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശിവജി ഗുരുവായൂരിന്റെ ചിത്രമാണ് ആദ്യ പോസ്റ്ററായി ചലച്ചിത്ര താരങ്ങളായ ശാലിന്‍ സോയ, റോണാ ജോ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തിറക്കിയത്. 2021ലെ മിസ്റ്റര്‍ ഇന്ത്യയും ജിംനേഷ്യം ഉടമയുമാണ് അര്‍നോള്‍ഡ്.

ചലച്ചിത്ര രംഗത്തെ പ്രമുഖരുടെയും തിയേറ്റര്‍ ഉടമകളുടെയും ഫാന്‍സ് അസോസിയേഷന്റെയും ഫേസ്ബുക്ക് പേജുകളിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

എസ് എസ് പ്രൊഡക്ഷന്‍സിന്റെയും അല്‍ഫോണ്‍സ വിഷ്വല്‍ മീഡിയയുടെയും ബാനറില്‍ സലാം ബി ടി, സുബിന്‍ ബാബു, ഷാജു സി ജോര്‍ജ്എന്നിവര്‍ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പ്രണയത്തിനും ആക്ഷനുംപ്രാധാന്യമുള്ള ചിത്രമാണ്.
ഡോ. രജിത്കുമാര്‍, സാനിഫ് അലി, ശിവജി ഗുരുവായൂര്‍, ശ്രീറാം മോഹന്‍, സാജന്‍ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി,
സാജിദ് സലാം, ജിന്റോ, ഡോ. ഷിനു ശ്യാമളന്‍, ദിവ്യാ തോമസ്, ഷാരോണ്‍ സഹിം, ഷാര്‍ലറ്റ് സജീവ്, മനീഷ മോഹന്‍, ഷാന്‍സി സലാം, ബാലസൂര്യ, ബെന്നി പൊന്നാരം, ഷിബു ഇച്ചാമഠം, നിഷാദ് കല്ലിങ്ങല്‍,രജീഷ് സോമന്‍, സണ്ണി സംഘമിത്ര, ഫിറോസ്ബാബു, സാബു കൃഷ്ണ, അന്ന ഏയ്ഞ്ചല്‍,അബു പട്ടാമ്പി, ജാനകി ദേവി, അല്‍ന ബിജു, പവിത്ര,ശാരദാമ്മ, സന്ധ്യ, അമ്പിളി, ഉമ മഹേശ്വരി, ആഷിഖ്, പീലികൃഷ്ണ, ദേവിനന്ദന, ഷമീര്‍ ബാബു,രാജി തോമസ്,രമേശ് ആനപ്പാറ, രവി മസ്‌കറ്റ്, സാഫല്യം കബീര്‍, നസ്രിന്‍, അഫ്രീന്‍,മധുപിള്ള,സൈജു, ബഷീര്‍ പൂപ്പാറ,
അലക്‌സ് പെത്തൂട്ടി, ഇന്ദുജ, രാജീ മേനോന്‍, മുഹമ്മദ് പെരുമ്പാവൂര്‍,വിജയന്‍ പള്ളുരുത്തി,അജയന്‍പുറമല, മാസ്റ്റര്‍ ഷെയ്ഖ് ഫാബിന്‍, ബേബി വൈഗതുടങ്ങി നിരവധി
താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
കഥ: റോയിറ്റ, കുമാര്‍ സെന്‍. തിരക്കഥ: സീതുആന്‍സണ്‍. ഛായാഗ്രഹണം: റോയിറ്റ, സനൂപ്. എഡിറ്റിംഗ്: ഗ്രേയ്‌സണ്‍.
ഗാനരചന: സുദര്‍ശന്‍പുത്തൂര്‍, സുഭാഷ് ചേര്‍ത്തല, ജെറിന്‍രാജ് കുളത്തിനാല്‍. ഹംസ കുന്നത്തേരി, വിഷ്ണു മോഹനകൃഷ്ണന്‍, ഫെമിന്‍ഫ്രാന്‍സിസ്. സംഗീതം: അജിത്സുകുമാരന്‍, ഹംസ കുന്നത്തേരി, വിഷ്ണു മോഹനകൃഷ്ണന്‍, ഫെമിന്‍ ഫ്രാന്‍സിസ്. ഗായകര്‍: നജിം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, സിദ്ധാര്‍ഥ് ശങ്കര്‍, ഇമ്രാന്‍ഖാന്‍, അരുണ്‍ സി ഇടുക്കി,ദേവനന്ദ രാജേഷ് മേനോന്‍, ശോഭ ശിവാനി, മിഥുന്യാ ബിനീഷ്.
ചിത്രത്തില്‍ അഞ്ച് ഗാനങ്ങളുണ്ട്.ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിലൂടെ പുറത്തിറക്കിയ ഗാനങ്ങള്‍ പ്രേക്ഷകമനം കവര്‍ന്നിട്ടുണ്ട്.
അസോസിയേറ്റ് ഡയറക്ടര്‍മാര്‍ :മധു ആര്‍ പിള്ള, സാജിദ് സലാം, ആഷിഖ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാന്‍സി സലാം. പ്രോജക്ട് ഡിസൈനര്‍: ഫാത്തിമ ഷെറിന്‍. പി ആര്‍ ഒ: റഹിം പനവൂര്‍. മേക്കപ്പ്: ഷിനു ഓറഞ്ച്. കോസ്റ്റ്യൂംസ്: അന്നാമച്ചി. കോറിയോഗ്രാഫര്‍: ബിനീഷ് കുമാര്‍ കൊയിലാണ്ടി. കലാസംവിധാനം സണ്ണി സംഘമിത്ര. ഡീ എ, സ്റ്റില്‍സ്: ഗോള്‍ഡന്‍ഫ്രെയിംസ്.

