സ്മാര്‍ട്ട് ഫോണുകളിലൂടെ ഹജ്ജ്, ഉംറ വിസ

Web Desk
1 Min Read

ജിദ്ദ: സ്മാര്‍ട്ട് ഫോണുകളിലൂടെ തീര്‍ഥാടകര്‍ക്ക് ഹജ്ജ്, ഉംറ വിസകള്‍ അനുവദിക്കുന്ന ബയോമെട്രിക് സംവിധാനത്തിന് സൗദി അറേബ്യ തുടക്കം കുറിച്ചു. ബംഗ്ലാദേശിലാണ് പദ്ധതി ആരംഭിച്ചത്. വ്യക്തിഗത വിവരങ്ങള്‍ തീര്‍ഥാടകര്‍ തന്നെ നല്‍കുന്നതോടെ സ്മാര്‍ട്ഫോണില്‍ വിസ ലഭിക്കുന്നതാണ് പുതിയ രീതി. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദേശ തീര്‍ഥാടകര്‍ക്ക് എളുപ്പത്തില്‍ ഹജ്ജ്, ഉംറ വിസകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ഇതുവരെയുള്ള രീതിയനുസരിച്ച് വിദേശികള്‍ ഏതെങ്കിലും ഏജന്‍സികള്‍ വഴി വ്യക്തിഗത വിവരങ്ങള്‍ നല്‍കിയാണ് വിസ സംഘടിപ്പിച്ചിരുന്നത്. ഇനിമുതല്‍ അത് ഓരോ വ്യക്തിക്കും നേരിട്ട് നല്‍കുവാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. വിരലടയാളമടക്കമുള്ള സുപ്രധാന വ്യക്തിഗത സവിശേഷതകള്‍ സ്വയം രേഖപ്പെടുത്താന്‍ കഴിയുന്ന ബയോമെട്രിക്ക് ആപ്ലിക്കേഷനാണ് ഇതിനായി സൗദി അറേബ്യ പുറത്തിറക്കിയിരിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!