
ദീപാവലിയുടെ ഐതിഹ്യവും മാഹാത്മ്യവും പഠിച്ചും ഗ്രഹിച്ചും ആ ദിനത്തെ വരവേല്‍ക്കാന്‍ കാത്തു നില്ക്കുന്ന പെണ്‍കുട്ടിയാണ് ഹര്‍ഷ രവീന്ദ്രന്. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ ഈ കലാകാരി നിരവധി പരസ്യ ചിത്രങ്ങളിലും ഹൃസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മോഡലിംഗിലും രംഗത്തുള്ള ഹര്‍ഷ് ദീപാവലി നാളില്‍ ദീപങ്ങള്‍ തെളിക്കാനും പടക്കം പൊട്ടിക്കാനും മധുരം കഴിക്കാനും കൂട്ടുകാര്‍ക്കൊക്കെ മധുരം കൊടുക്കാനുമൊക്കെയുള്ള കുറെ മോഹങ്ങളുമായി നില്‍ക്കുകയാണ്. നരകാസുരനെ ശ്രീകൃഷ്ണ ഭഗവാന് നിഗ്രഹിച്ചതിന്റെ സന്തോഷം എങ്ങിനെയൊക്കെ പങ്കുവെക്കണം, ആഘോഷിക്കണം എന്ന ചിന്തകളിലാണ് ഹര്‍ഷ.
