

ദോഹ: ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഇന്ത്യന്‍ കലയും സംസ്‌കാരവും ആഘോഷിക്കുന്ന പ്രതിവാര സാംസ്‌കാരിക പരിപാടിയായ ‘ഐ സി സി വെനസ്‌ഡേ ഫിയസ്റ്റ’ ഐ സി സി അശോക ഹാളില്‍ അവതരിപ്പിച്ചു. ഖത്തറിലെ വിവിധ ഐ സി സി അഫിലിയേറ്റഡ് സംഘടനകളും കലാ കേന്ദ്രങ്ങളും അവതരിപ്പിച്ച പ്രകടനങ്ങള്‍ അരങ്ങേറി.


ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. തായ്വാനിലെ തായ്പേയില്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്സ് ഗെയിംസില്‍ പുരുഷന്മാരുടെ 35 വയസ്സിനു മുകളിലുള്ള ഹാന്‍ഡ്ബോള്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ ജേതാക്കളായ സജി ശ്രീകുമാരന്‍, ശ്യാം ശിവാജി, നവാസ് മുഹമ്മദ് എന്നിവരെ ചടങ്ങില്‍ ഐ സി സി ആദരിച്ചു.


പ്രേമ, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഐ സി സി അഫിലിയേഷന്‍ മേധാവി രവീന്ദ്ര പ്രസാദ് സ്വാഗതവും ഐ സി സി ഇന്‍-ഹൗസ് ആക്ടിവിറ്റീസ് മേധാവി വെങ്കപ്പ ഭാഗവതുല നന്ദിയും പറഞ്ഞു.

