

മനാമ: എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ബഹ്‌റൈന്‍ നാഷനല്‍ നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച കരിയര്‍ ക്രാഫ്റ്റ് ഗൈഡന്‍സ് മീറ്റ് ശ്രദ്ധേയമായി. ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത സംഗമം ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗോപിനാഥ് മേനോന്‍ ഉദ്ഘാടനം ചെയ്തു.

ഐ എ എം ഇ സിക്രട്ടറിയും മലപ്പുറം മഅദിന്‍ അക്കാദമിക് ഡയരക്ടറുമായ നൗഫല്‍ കോഡൂര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഉപരി പഠനത്തെക്കുറിച്ചും പുതിയ കാലത്തെ ജോലി സാധ്യതകളെക്കുറിച്ചുമുള്ള വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിരവധി സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

ഐ സി എഫ് നാഷനല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി, അബ്ദുല്‍ സലാം മുസ്ല്യാര്‍, ശമീര്‍ പന്നൂര്‍ സംസാരിച്ചു. നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് സിക്രട്ടറി നൗഷാദ് മുട്ടുന്തല സ്വാഗതവും നൗഫല്‍ മയ്യേരി നന്ദിയും പറഞ്ഞു.
