

ദോഹ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും യു ഡി എഫിന്റെയും ഉജ്ജ്വല വിജയം ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി സമ്മതിദാനവകാശം നല്‍കിയ നല്ലവരായ വോട്ടര്‍മാരോടുള്ള നന്ദി ജില്ലാ കമ്മിറ്റി രേഖപ്പെടുത്തി.

പിണറായി സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള വിധിയെഴുത്താണ് കേരളത്തില്‍ പ്രതിഫലിച്ചത്. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ശക്തമായ തിരിച്ചുവരവാണ് ഈ തെരഞ്ഞടുപ്പ് എന്ന് യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി, നിയാസ് ചെരിപ്പത്ത്, നിഹാസ് കോടിയേരി, ഷമീര്‍ മട്ടന്നൂര്‍, മുഹമ്മദ് എടയ്യന്നൂര്‍, ആഷിഫ് അസീസ്, സുലൈമാന്‍ കെ, റിജീഷ് തോട്ടട, പ്രശോഭ് നമ്പ്യാര്‍, നിയാസ് മരക്കാര്‍, സിതിന്‍ പയ്യന്നൂര്‍, സുനില്‍ പയ്യന്നൂര്‍, റിയാസ് കന്നോത്ത്, സിറാജ് മാലൂര്‍ എന്നിവര്‍ സംബന്ധിച്ചു.
