ഇന്‍കാസ് ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി നിശാ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ബിന്‍ മഹമൂദ് കടവ് റെസ്റ്റോറന്റില്‍ ഇന്‍കാസ് ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി നിശാ ക്യാംപ് സംഘടിപ്പിച്ചു. മതേതര ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ട ആവശ്യകത ക്യാമ്പില്‍ ചര്‍ച്ച ചെയ്തു.

city exchange

മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയും പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് നേരെയും മോദി ഭരണകൂടം സ്വീകരിക്കുന്ന അടിച്ചമര്‍ത്തല്‍ നിലപാടില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. കെ റെയിലിന്റെ പേരില്‍ അതിവാസഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ജനവിരുദ്ധ, ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ സ്വികരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ്കളുടെ നിലപാടുകളെ തുറന്നുകാണിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന സമരപരിപാടികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വിവിധ രീതിയില്‍ ഉള്ള പ്രചാരണ പരിപാടികള്‍ നവമാധ്യമങ്ങളിലൂടെ നടത്താനും മറ്റ് പ്രചരണ പരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കാനും തീരുമാനിച്ചു,

കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബെന്നി കൂടത്തായി അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കോഴിക്കോട് ജില്ലാ ഇന്‍കാസ് പ്രസിഡണ്ട് അഷറഫ് വടകര മുഖ്യാതിഥിയായി പങ്കെടുത്തു.

- Advertisement -
Ad image

സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് വിപിന്‍ പി കെ മേപ്പയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് സി വി, ജില്ലാ സെക്രട്ടറി മുഹമ്മദലി വാണിമേല്‍, ട്രഷറര്‍ ഹരീഷ് തുടങ്ങി യ നേതാക്കള്‍ പ്രസംഗിച്ചു. കണ്‍വീനര്‍ റഹിം കൊടുവള്ളി സ്വാഗതവും റിഷാദ് പള്ളിമുക്ക് നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!