ഇന്‍കാസ് ഖത്തര്‍ നാദാപുരം നിയോജക മണ്ഡലം ഫലസ്തീന്‍ ഐക്യദാര്‍ഢ്യം

Web Desk
1 Min Read

ദോഹ: ഇന്ദിര ഗാന്ധിയുടെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിര ഗാന്ധി ചരമ വാര്‍ഷികവും യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവും ആചരിച്ചു. യു ഡി എഫ് കോഴിക്കോട് ജില്ലാ ചെയര്‍മാനും കെ പി സി സി എക്‌സിക്യുട്ടീവ് അംഗവുമായ കെ ബാലനാരായണന്‍ പങ്കെടുത്തു.

city exchange

ഫലസ്തീന്‍ ജനതയോടുള്ള ഇന്ദിര പ്രിയദര്‍ശിനിയുടെ അഭേദ്യ ബന്ധത്തിന്റെ ചരിത്രം യു ഡി എഫ് ചെയര്‍മാന്‍ വിവരിച്ചു. ഇന്ദിരാഗാന്ധിയുടെ ചരിത്രവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യവും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇന്‍കാസ് ഖത്തര്‍ നാദാപുരം നിയോജക പ്രസിഡന്റ് അന്‍സാര്‍ കൊല്ലാടന്‍ പ്രതിപാദിച്ചു.

ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിന്‍ പി കെ മേപ്പയ്യൂര്‍ ഉദ്്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് ജില്ലാ ഭാരവാഹികളായ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍, അഡ്വസൈറി ബോര്‍ഡ് ചെയര്‍മാന്‍ അബ്ബാസ് സി വി, ട്രഷറര്‍ ഹരീഷ് കുമാര്‍ പി പി, നിയോജക മണ്ഡലം ട്രഷറര്‍ പി സി ഗഫൂര്‍, വൈസ് പ്രസിഡന്റ് ഷാഹിദ് വി പി എന്നിവര്‍ ആശംസ നേര്‍ന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!