

ദോഹ: ഖത്തര്‍ കെ എം സി സി കല്‍പകഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അംഗത്വ കാംപയിനിന്റെ ഉദ്ഘാടനം പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ ആസാദ് എ പി അബൂബക്കര്‍ ചേരിങ്ങലിന് നല്‍കി നിര്‍വ്വഹിച്ചു.

യോഗം ഖത്തര്‍ കെ എം സി സി തിരൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുള്ള തറമ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമീര്‍ വാക്കെന്‍ അധ്യക്ഷത വഹിച്ചു.

ഡോ. മുഹമ്മദ് ഹുദവി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
അഹമ്മദ് ഹുദവി, സലാഹുദ്ദിന്‍ ചെമ്പന്‍, ഖത്തര്‍ കെ എം സി സി തിരൂര്‍ മണ്ഡലം പ്രതിനിധികളായ മുസ്തഫ കരിപ്പോള്‍, ശിഹാബ് വളവന്നൂര്‍, ഫൈസല്‍ ഭരണിക്കല്‍, ശംസുദ്ദീന്‍ ചെമ്പന്‍, ഹുസ്സയിന്‍ ഒ, ഹബീബ് നെടുവെഞ്ചേരി, റഷീദ് തെയ്യമ്പാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ അംഗത്വത്തിന് 77998968 മുബാറക്ക്, 77988968 അഹമ്മദ് ഹുദവി എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

