രാജ്യ പുരസ്‌കാര്‍ അവാര്‍ഡ് നേടിയ 19 വിദ്യാര്‍ഥികളെ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ അനുമോദിച്ചു

Web Desk
2 Min Read

മനാമ: രാജ്യ പുരസ്‌കാര്‍ അവാര്‍ഡ് നേടിയ 19 വിദ്യാര്‍ഥികളെയും അവരുടെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അധ്യാപകരെയും ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ പ്രത്യേക അസംബ്ലിയില്‍ ആദരിച്ചു.

city exchange

ആറ് സ്‌കൗട്ടുകളും 13 ഗൈഡുകളും ഉള്‍പ്പെടുന്ന അവാര്‍ഡ് ജേതാക്കള്‍, ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പ്രസ്ഥാനത്തില്‍ ഈ വിശിഷ്ട അംഗീകാരം നേടിയ ബഹ്റൈനില്‍ നിന്നുള്ള ആദ്യ ബാച്ചാണ്. ഈ അവാര്‍ഡ് ഇന്ത്യന്‍ സ്‌കൂളിനും രാജ്യത്തെ സ്‌കൗട്ടിംഗ് സമൂഹത്തിനും ഒരു ചരിത്ര നേട്ടമായിരുന്നു. സ്‌കൂള്‍ അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ ശാന്ത കുമാര്‍ ദസരി വിദ്യാര്‍ഥികളെ പൂച്ചെണ്ട് നല്‍കി അനുമോദിച്ചു. അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ രാജേഷ് നായര്‍, സീനിയര്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ റെജി വര്‍ഗീസ്, മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ബിജു വാസുദേവന്‍, പ്രധാന അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

ജതിന്‍ ജാംഗീര്‍, അഭിഷേക് അഭിലാഷ്, മുഹമ്മദ് ഷഹബാസ് മൂസ, അയാന്‍ അബ്ദുല്‍ ഷുക്കൂര്‍, ബെര്‍ഹാനു ഇബന്‍ലാല്‍, മൗറീസ് വര്‍ഗീസ് മോന്‍സി എന്നിവര്‍ക്കാണ് രാജ്യ പുരസ്‌കാര്‍ സ്‌കൗട്ട് അവാര്‍ഡ് ലഭിച്ചത്. ആന്‍ പോള്‍, സാക്ഷി ഗണേഷ് ഭട്ട്, ദക്ഷ ശ്രീഷ വിജേഷ്, നിസി സൂസന്‍ ഡിജു, നീലാംബരി നൈജു, സെയ്റ പോള്‍ കൈതാരത്ത്, വര്‍ഷിണി പ്രഭാകരന്‍, ശ്രേയ പ്രശാന്ത് കാര്‍ക്കല, സാത്വിക വ്യാസ്, നേഹ സാറ ഡിജു, ജോവേറ്റ ആന്റണി, ിരണ്മയി അയ്യപ്പന്‍ നായര്‍, നിഹാര ലിതീഷ് പണിക്കര്‍ എന്നിവരാണ് രാജ്യപുരസ്‌കാര്‍ ഗൈഡ് അവാര്‍ഡിന് അര്‍ഹരായത്.

സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അധ്യാപകരായ ആര്‍ ചിന്നസാമി, വനിതാ കുമാരി, ചിത്ര സതീഷ്, ആശാ ലത, ഉഷാ സുരേഷ്, ശുഭ അജി, അനീഷ സംഗീത്, അരുള്‍ രാമലിംഗം, ഗിരിജ എം കെ, ജയശ്രീ ചെങ്ങോത്ത്, വിജയന്‍ നായര്‍ എന്നിവരെയും ആദരിച്ചു.

- Advertisement -
Ad image

ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പ്രസ്ഥാനത്തിലെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സംസ്ഥാനതല അംഗീകാരങ്ങളിലൊന്നാണ് രാജ്യ പുരസ്‌കാര്‍. കൂടാതെ രാഷ്ട്രപതി അവാര്‍ഡിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പുകൂടിയാണിത്. സ്‌കൗട്ടിംഗ് കഴിവുകള്‍, അച്ചടക്കം, നേതൃത്വം, സ്വാശ്രയത്വം, സമൂഹ സേവനം എന്നിവയില്‍ പ്രാവീണ്യം പ്രകടിപ്പിക്കുന്ന സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സിനെ ഈ പുരസ്‌കാരത്തിലൂടെ അംഗീകരിക്കുന്നു.

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്പോര്‍ട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹന്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ ശാന്ത കുമാര്‍ ദസരി എന്നിവര്‍ അവാര്‍ഡ് ജേതാക്കളെയും അവരുടെ അധ്യാപകരെയും അഭിനന്ദിച്ചു.

Share This Article
Leave a Comment
error: Content is protected !!