

ദോഹ: പഹല്‍ഗാമില്‍ നടന്ന പൈശാചികമായ തീവ്രവാദി ആക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് ഇന്‍കാസ് ഖത്തര്‍ പാലക്കാട് ജില്ല കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതില്‍ ഇന്ദിര ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യത്തെ നരേന്ദ്ര മോഡി മാതൃകയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ല പ്രസിഡണ്ട് അഭിലാഷ് ചളവറ അധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ അംഗങ്ങളേയും നേരിട്ട് സന്ദര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ഏകോപിപ്പിക്കണമെന്ന് ഒ ഐ സി സി ഇന്‍കാസ് മുഖ്യ ഉപദേഷ്ടാവ് വിനോദ് വേലിക്കാട് നിര്‍ദ്ദേശിച്ചു. പാലക്കാട് ജില്ല കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹകരണത്തോടെ ഓരോ പ്രവാസികളുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും അതിനു കീഴില്‍ വിപുലമായ ഹെല്‍പ് ഡെസ്‌ക് സംവിധാനം ആരംഭിക്കുമെന്നും ജില്ല ജനറല്‍ സെക്രട്ടറി മാഷിക് മുസ്തഫ യോഗത്തില്‍ ആവശ്യപ്പെട്ടു.

നാട്ടിലെ ഡി സി സി, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതൃത്വത്തെ പാലക്കാട് ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ എത്തിക്കുകയും അതുവഴി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ഉള്ള പ്രത്യേക വേദി സജ്ജമാക്കുമെന്ന് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ഉണ്ണിയന്‍കുട്ടി വാഴയില്‍, നിസാര്‍ പട്ടാമ്പി എന്നിവര്‍ പറഞ്ഞു. പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് ജില്ല ട്രഷറര്‍ യോഗത്തില്‍ നന്ദി രേഖപ്പെടുത്തി.
