Featured
ദേശീയ കായിക ദിന പരിപാടികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ദോഹ: ഈ വര്‍ഷത്തെ ദേശീയ കായിക ദിന ആഘോഷ പരിപാടികളുടെ വിജയത്തനും ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായി പാലിക്കേണ്ട വ്യവസ്ഥകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ദേശീയ കായിക ദിന (എന്‍ എസ് ഡി) കമ്മിറ്റി മുന്നോട്ടുവച്ചു.
എല്ലാ സ്വകാര്യ, പൊതു സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.


എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു അധികാരികളും കോര്‍പ്പറേഷനുകളും സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ള ഓപ്പറേറ്റിംഗ് ബോഡികളും പരിപാടികളും പദ്ധതികളും ഔദ്യോഗിക വെബ്‌സൈറ്റായ www.msy.gov.qaയില്‍ സമര്‍പ്പിക്കണമെന്ന് കമ്മറ്റി വ്യക്തമാക്കി.

പരിപാടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പ്രസ്താവനയില്‍ വിശദീകരിച്ചു. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും ആഘോഷത്തിന്റെ എല്ലാ ആര്‍ഭാടങ്ങളും ഒഴിവാക്കുകയും ചെയ്യണം. സ്‌പോര്‍ട്‌സ് എന്ന ആശയം ജീവിതമായി ഉറപ്പിക്കുന്നതിനുള്ള ആരോഗ്യകരമായ ദിനചര്യയായി മുന്നോട്ട് കൊണ്ടുപോകുന്ന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ആഹ്വാനം ചെയ്തു.


നിര്‍ദ്ദിഷ്ട കായിക മത്സരങ്ങള്‍ എല്ലാ പ്രായക്കാര്‍ക്കും അവരുടെ ആരോഗ്യസ്ഥിതിയും ശാരീരിക പ്രവര്‍ത്തനങ്ങളും അവരുടെ സമയദൈര്‍ഘ്യവും കണക്കിലെടുത്ത് സമ്മര്‍ദ്ദവും ആഘാതവും ഒഴിവാക്കുന്നത് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് കമ്മിറ്റി ഊന്നിപ്പറഞ്ഞു.
കായിക ദിന ആഘോഷ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷ കര്‍ശനമായി പാലിച്ചുകൊണ്ട് ടെന്റുകളുടെയും താത്ക്കാലിക കായിക പരിസരങ്ങളുടെയും നിര്‍മ്മാണം ഒഴിവാക്കുകയും കായിക സൗകര്യങ്ങള്‍, പാര്‍ക്കുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവ ഉപയോഗിക്കേണ്ടത് പരമപ്രധാനമാണെന്ന് പ്രസ്താവനയില്‍ എടുത്തുപറഞ്ഞു.
പൊതുജനങ്ങള്‍ക്ക് സമ്മാനങ്ങളും സൗജന്യ ഭക്ഷണവും വിതരണം ചെയ്യുന്നത് ഒഴിവാക്കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണം നല്‍കുകയും ഫാസ്റ്റ് ഫുഡ് നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണെന്ന് കമ്മിറ്റി പ്രസ്താവിച്ചു, കച്ചേരികള്‍ പോലുള്ള പ്രകടന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നത് വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നുണ്ട്.


