

പയ്യന്നൂര്‍: സേവനം തപസ്യയാക്കിയ ഒരു കൂട്ടം യുവ ഡോക്ടര്‍മാര്‍ ഐ എസ് ഡി സ്‌കൂളില്‍ ഒത്തു ചേര്‍ന്നു. പയ്യന്നൂരിലെ ഐ എസ് ഡി പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഘടനയായ ഇസ്ദാ ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കന്ററി സ്‌ക്കൂളില്‍ രണ്ടു ദിവസങ്ങളിലായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പിലും അനുബന്ധ പരിപാടികളായ മെഡിക്കല്‍ ഉപകരണ വിതരണം, യോഗ ക്ലാസ്, മാജിക് ഷോ, ഉദ്‌ബോധ ക്ലാസ്, സെമിനാര്‍ തുടങ്ങിയവയും നവ്യാനുഭവമാക്കിയ ചടങ്ങായിരുന്നു. 700ഓളം വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പില്‍ പരിശോധിച്ച് രോഗ നിര്‍ണ്ണയം നടത്തി.

വിവിധ ഘട്ടങ്ങളിലായി ഐ എസ് ഡി സ്‌കൂളില്‍ പഠിച്ചു പുറത്തു വന്ന 30ഓളം ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും നേതൃത്വത്തിലായിരുന്നു ക്യാമ്പ്. കണ്ണ് പരിശോധന, രക്ത പരിശോധന, രക്തസമ്മര്‍ദ്ദം മുതലായവയ്ക്ക് പ്രാധാന്യം നല്‍ക്കുന്നത് മാത്രമല്ല, നിര്‍ധനരായ രോഗികള്‍ക്ക് വീല്‍ ചെയര്‍, വാട്ടര്‍ ബെഡ്, വാക്കര്‍ മുതലായവയും സൗജന്യമായി വിതരണം ചെയ്തു.

വിദ്യാര്‍ഥികളുടെ സേവന സന്നദ്ധതയും അര്‍പ്പണബോധവും മാതൃകാപരമാണെന്നും വരുംതലമുറയ്ക്ക് പ്രചോധനമാവുമെന്നു മാത്രല്ല സേവനവും കാരുണ്യ പ്രവര്‍ത്തനങ്ങളും തപസ്യയാക്കിയവരാണവര്‍ എന്നും രക്ഷിതാക്കളും നാട്ടുകാരും വിലയിരുത്തി.
ഡോ. സജ്‌ല, ഡോ. ഫലാഹ്, ഡോ. ഇസ്മായില്‍ അഹമ്മദ്, ഡോ. സാദിയ അബ്ദുല്‍ നാസര്‍, ഡോ. ഹംന, ഡോ. തൈയ്‌സിയര്‍ ഹംസ, ഡോ അബ്ദുല്‍ ബാസിത്ത് എം ടി പി,
ഡോ. ഹഫീസ, ഡോ. ബാലസൂര്യ ആര്‍, സാനിയ ബി ഫാം, ഷമീമ നസ്രിന്‍ ഒപ്റ്റോമെട്രിസ്റ്റ്, മുഫീദ്, ഡോ. വി പി കെ ഫര്‍സാന, ഡോ. ഷാമില എ ബി, ഡോ. ഗ്രീഷ്മ, ലാബ് ടെക്‌നിഷ്യന്‍ ഹസീന എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു മെഡിക്കല്‍ ടീം.
വിവിധ സെഷനുകളിലായി പയ്യന്നൂര്‍ മുന്‍സിപ്പാല്‍ കൗണ്‍സിലര്‍ ഹസീന കാട്ടൂര്‍, പ്രമുഖ പീഡിയാട്രീഷ്യന്‍ ഡോ. എം ടി പി മുഹമ്മദ്, ഐ എസ് ഡി ചെയര്‍മാന്‍ കെ എം അശ്‌റഫ്, സി ഇ ഒ കെ പി മുഹമ്മദ് സഅദ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ഡോ. അബൂബക്കര്‍, ഹാജി എം കെ തയ്യില്‍, ഡോ. അഹമദ് ശാഫി, പ്രിന്‍സിപ്പാല്‍ ടി പി സുരേഷ് പൊതുവാള്‍, വൈസ് പ്രിന്‍സിപ്പാല്‍ കെ പി ദിവ്യ, ഭാസ്‌കരന്‍ മാസ്റ്റര്‍, നദീദ, സി എം കെ മുഹമ്മദ് ദാവൂദ്, ലുഖ്മാന്‍, ലൈല, ഷക്കീര്‍ ഖാദര്‍ കക്കുളത്ത്, മുബീന മുഹ്‌സിന്‍, ഷാഹിര്‍ ഫര്‍സീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

