

ആലുവ: ആലുവ ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ രാത്രിയില്‍ കാഷ്വാലിറ്റിയില്‍ ഒരു ഡോക്ടര്‍ മാത്രം ഉളളത് കൊണ്ടു രോഗികള്‍ ദുരിതത്തിലാകുന്നു. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സമയത്താണ് ആലുവ ഗവണ്‍മെന്റ് ആശുപത്രിയില്‍ രാത്രി സമയം ഒരു ഡോക്ടറെ വെച്ചു അധികാരികള്‍ ജനങ്ങളെ ദ്രോഹിക്കുന്നത്.

ഒട്ടനവധി ആളുകളാണ് കടുത്ത പനി, വയറുവേദന, വയറിളക്കം, തലവേദന, ഡെങ്കിപ്പനി ഉള്‍പ്പെടുന്ന രോഗവുമായി രാത്രിയില്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ വരുന്നത്. എന്നാല്‍ ഒരു ഡോക്ടര്‍ മാത്രം കാഷ്വാലിറ്റിയില്‍ ഉള്ളത് കൊണ്ട് നീണ്ട ക്യൂ വാണ്. അതിനിടക്ക് ആക്‌സിഡന്റ് കേസ്, സ്റ്റിച്ചിടേണ്ട കേസുകള്‍ വരുമ്പോള്‍ ഡോക്ടര്‍ രോഗികളെ നോക്കാന്‍ പോയാല്‍ അവശരായ രോഗികള്‍ ഒന്നും രണ്ടും മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണുളളത്.

പലരും വരുന്നത് തന്നെ രണ്ടു പേര്‍ താങ്ങി പിടിച്ചാണ്. സ്വകാര്യ ആശുപത്രിയില്‍ പോയാല്‍ നിസ്സാര കേസിനു പോലും വലിയ തുക ഈടാക്കുന്നതു കൊണ്ടാണ് പലരും ഗവണ്‍മെന്റ് ആശുപത്രിയെ ആശ്രയിക്കുന്നത്. ഇന്നലെ രാത്രി പല അസുഖങ്ങളുമായി വന്ന രോഗികള്‍ക്ക് കാഷ്വാലിറ്റിയില്‍ ആകെ ഉണ്ടായ ഒരു ഡോക്ടര്‍ കൈക്കു പരിക്ക് പറ്റി വന്ന ആള്‍ക്ക് സ്വിച്ച് ഇടാന്‍ പോയത് മൂലം മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വന്നു. ഇരിക്കാന്‍ കസേരകള്‍ ഇല്ലാത്തത് മൂലം അസുഖം കൊണ്ടു അവശരായ പലരും നിന്ന് ദുരിതത്തിലായി. മണിക്കൂര്‍ കഴിഞ്ഞ് ഡോക്ടര്‍ വരാതിരുന്നത് കൊണ്ടു പലരും അവശരായത് കൊണ്ട് രോഗികളെ ബന്ധുക്കള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അടുത്തുളളവര്‍ ചിലര്‍ കുറച്ചു കഴിഞ്ഞു വരാം എന്നു പറഞ്ഞു പോയി. ഒരു ഡോക്ടറെ മാത്രം രാത്രിയില്‍ വെച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ രോഗികളും ബന്ധുക്കളും പരാതി പറഞ്ഞു.
മാത്രമല്ല വരുന്ന രോഗികള്‍ കാഷ്വാലിറ്റിയില്‍ ഡോക്ടറെ കാണണമെങ്കില്‍ കുറേ ദൂരം നടന്നെത്തി വേണം ചീട്ട് എടുക്കാന്‍. ചീട്ട് എടുത്താല്‍ മാത്രമേ ഡോക്ടറെ കാണാനാവുകയുള്ളു. ഒറ്റക്കു വരുന്ന രോഗികള്‍ പലരും ഇതുമൂലം കഷ്ടപ്പെടുകയാണ്. കാഷ്വാലിറ്റിയില്‍ എത്തുമ്പോള്‍ ആണ് ചീട്ടെടുക്കാന്‍ ദൂരെ പോകണമെന്ന് അറിയുന്നത്.
ഒരു മാസം മുമ്പ് വരെ കാഷ്വാലിിറ്റിയുടെ മുന്നില്‍ നിന്നും ചീട്ട് എടുക്കാമായിരുന്നു. രാത്രി വയറുവേദനയുമായി വന്ന ആള്‍ ടിക്കറ്റ് എടുത്തു നാല്‍പ്പത് മിനിറ്റ് ഡോക്ടറെ നോക്കി നിന്നിട്ടും വരാത്തത് കൊണ്ട് ആലുവയില്‍ തന്നെ ഉള്ള സ്വകാര്യ ആശുപത്രിയില്‍ പോയത് മൂലം ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇരുപതു രൂപ കൊണ്ടു തീരുന്ന മരുന്നിനും ഫീസും കൂടി 700 രൂപ കൊടുക്കേണ്ടി വന്നു. അതു പോലും കൊടുക്കാന്‍ പറ്റാത്തവര്‍ അവശരായിട്ടും സഹിച്ചു നില്‍ക്കുന്നത്.
പകല്‍ സമയത്തും ഗവണ്‍മെന്റ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുറവാണ്. പല തവണ പരാതി ജനപ്രതിനിധികളും സംഘടനകളും സര്‍ക്കാരില്‍ പറഞ്ഞിട്ടും ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
രാത്രി സമയം കാഷ്വാലിറ്റിയില്‍ രണ്ടു ഡോക്ടമാരെ സ്ഥിരമായി നിയമിക്കണമെന്നും കാഷ്വാലിറ്റിയിലെ ചീട്ട് എടുക്കുന്നത് പഴയ പോലെ കാഷ്വാലിറ്റിയുടെ മുന്നില്‍ തന്നെ ഉള്ള കൗണ്ടറിലേക്ക് മാറ്റണമെന്നും ആലുവ ഗവണ്‍മെന്റ് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്നും രാത്രിയില്‍ വരുന്ന രോഗികളെ ദുരിതത്തിലാക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ആവശ്യപ്പെട്ടു.

