

തൂണേരി: നാദാപുരം ജാമിഅഃ അല്‍ഫുര്‍ഖാന്‍ പതിനേഴാം വാര്‍ഷിക സുവനീര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ ഡെവലപിങ് സൊസൈറ്റീസില്‍ പ്രവര്‍ത്തിക്കുന്ന മാപ്പിള ഹെറിറ്റേജ് ലൈബ്രറിക്ക് പഠനത്തിനും ഗവേഷണത്തിനുമായി കൈമാറി.

സുവനീര്‍ സമിതി കണ്‍വീനര്‍ ഷെരീഫ് അന്‍സാരി വാവൂര്‍ സി എച്ച് മുഹമ്മദ് കോയ ചെയര്‍ ഡോണര്‍ സംഘടനയായ ഗ്രെയിസ് എഡ്യൂക്കേഷനല്‍ അസോസിയേഷന്‍ അസോസിയേറ്റ് മെമ്പര്‍ അശ്റഫ് തൂണേരിക്ക് കോപ്പി നല്‍കി. തൂണേരി സലഫി മസ്ജിദില്‍ നടന്ന ചടങ്ങില്‍ കെ കെ ഹസ്സന്‍ സുല്ലമി, അബൂബക്കര്‍ എന്‍ സി, കെ ടി കെ മഹമൂദ് ഹാജി, മുഹമ്മദ് കുനിയില്‍, സൂപ്പി മാരാംവീട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
