ധാക്കാ ഫിലിം ഫെസ്റ്റിവല്‍; മികച്ച നടന്‍ ജയസൂര്യ

Web Desk
1 Min Read

കൊച്ചി: ധാക്കാ അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത
‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ അഭിനയമാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ഫിലിം ഫെസ്റ്റിവല്‍ അധികൃതര്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനെ അറിയിച്ചുവെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന്
ചടങ്ങില്‍ രഞ്ജിത്ത് ശങ്കറിനും ജയസൂര്യയ്ക്കും പങ്കെടുക്കാന്‍ സാധിച്ചില്ല.

city exchange

ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച, റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടിയ തമിഴ് സിനിമ ‘കൂഴങ്ങള്‍’ ആണ് മികച്ച ഫീച്ചര്‍ സിനിമ. ‘സണ്ണി’യെ കൂടാതെ ഡോ. ബിജു സംവിധാനം ചെയ്ത ദി പോര്‍ട്രേറ്റ്‌സ്, ഷരീഫ് ഈസ സംവിധാനം ചെയ്ത ആണ്ടാള്‍, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട്, സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത എന്നിവര്‍ എന്നീ സിനിമകളാണ് ഫിക്ഷന്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ‘മണ്ണ്’ മാത്രമാണ് പ്രദര്‍ശന യോഗ്യത നേടിയിരുന്നത്. എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള 220ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

- Advertisement -
Ad image

ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് ‘സണ്ണി’. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സണ്ണിയുടെ ഛായാഗ്രഹണം മധു നീലക്കണ്ഠനാണ് നിര്‍വഹിച്ചത്. സാന്ദ്ര മാധവ്‌ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകര്‍ന്നു.

എഡിറ്റര്‍- സമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, കല- സൂരാജ് കുരുവിലങ്ങാട്, മേക്കപ്പ്- ആര്‍ വി കിരണ്‍രാജ്, കോസ്റ്റ്യൂം ഡിസൈനര്‍- സരിത ജയസൂര്യ, സ്റ്റില്‍സ്- നിവിന്‍ മുരളി, പരസ്യക്കല- ആന്റണി സ്റ്റീഫന്‍, സൗണ്ട്- സിനോയ് ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് മോഹന്‍, അസോസിയേറ്റ് ക്യാമറമാന്‍- ബിനു, ഫിനാന്‍സ് കണ്‍ട്രോളര്‍- വിജീഷ് രവി, പ്രൊഡ്ക്ഷന്‍ മാനേജര്‍- ലിബിന്‍ വര്‍ഗ്ഗീസ്, പി ആര്‍ ഒ- എ എസ് ദിനേശ്.

ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!