

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കയ്യെഴുത്ത് മാസികയ്ക്കും ലേഖനത്തിനുമുള്ള കാമ്പിശ്ശേരി പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

സ്വാതന്ത്ര്യ സമര സേനാനിയും പത്രാധിപരും കലാ- സാംസ്‌കാരിക രംഗത്തെ ബഹുമുഖ പ്രതിഭയുമായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ‘മലയാള പത്രപ്രവര്‍ത്തനത്തിന്റെ
നാള്‍വഴികള്‍’ എന്നതാണ് ലേഖന വിഷയം. അഞ്ച് ഫുള്‍സ്‌കാപ്പില്‍ കവിയാത്ത ലേഖനങ്ങളാണ് മത്സരത്തിനായി പരിഗണിക്കുക. പ്രായപരിധിയില്ല.

കയ്യെഴുത്ത് മാസികയുടെ കോപ്പിയാണ്
അയച്ചു നല്‍കേണ്ടത്. രണ്ട് വിഭാഗങ്ങളിലും ക്യാഷ് അവാര്‍ഡ് സഹിതം മൂന്ന് പുരസ്‌കാരങ്ങള്‍ വീതമാണ് നല്‍കുക എന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
സൃഷ്ടികള്‍ ജൂലൈ 15-നകം ലഭിക്കണം. വിലാസം: സെക്രട്ടറി, കാമ്പിശ്ശേരി കൊച്ചീക്ക ചാന്നാന്‍ സ്മാരക ട്രസ്റ്റ്, വള്ളികുന്നം പി ഓ, ആലപ്പുഴ. പിന്‍: 690501. വാട്ട്സാപ്പ് നമ്പര്‍: 9995869316/ 8157837435, ഇമെയില്‍: [email protected]

