

കോഴിക്കോട്: കോഴിക്കോട് കോളജിലെ സെമിനാറില്‍ വിഷപ്പാമ്പുകളെ പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു.
ഡി എഫ് ഒയുടെ നിര്‍ദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫിസറാണ് കേസെടുത്തത്.

പാമ്പുകളെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവക്കാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്സിങ് എജുക്കേഷനും നഴ്സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് കഴിഞ്ഞ ദിവസം ക്ലാസെടുത്തത്.

പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോള്‍ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. പരിപാടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പല ഭാഗത്തുനിന്നുണ്ടായത്. സോഷ്യല്‍മീഡിയയിലും വാവ സുരേഷിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
പാമ്പുകളെ കൈകാര്യം ചെയ്യുന്ന വാവ സുരേഷിന്റെ രീതിക്കെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

