

ആലുവ: വിവിധ മതങ്ങളും സംസ്‌കാരങ്ങളും ആചാരങ്ങളും വേഷങ്ങളും വിവിധ ഭാഷകളും കൂടി ചേരുന്ന മഹിതമായ പൈതൃകമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ അത് കണക്കിലെടുക്കണമെന്നും കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി ആവശ്യപ്പെട്ടു. അറബി ഭാഷയുടെ അനന്തസാധ്യതകള്‍
കണക്കിലെടുത്ത് പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഭാഷാ പഠനത്തിനുള്ള കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ എ ടി എഫ് ആലുവ ഉപജില്ല സമ്മേളനം ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപജില്ല പ്രസിഡന്റ് ഹുസൈന്‍ കുട്ടമശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി എസ് സിദ്ദീഖ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഗനി സ്വലാഹി, യൂനുസ് വെണ്ണല, ഹഫ്‌സത്ത് ടീച്ചര്‍, ഡോ. അബ്ദുസ്സലാം, മുര്‍ഷിദ് തൃക്കാക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉപജില്ല ഭാരവാഹികളായി ഡോ. അബ്ദുസലാം (പ്രസി), സ ക്കീര്‍ ഹുസൈന്‍, നൗഫല്‍ എം (വൈസ് പ്രസി), യുനസ് വി വൈ (ജന സെക്ര), മുര്‍ഷിദ് എളയൂര്‍, സാജിത എസ് (ജോ സെക്ര), ഹഫ്‌സത്ത് പി (ട്രഷ), വനിത വിങ്ങ് ഭാരവാഹികളായി സുഹൈല തുമ്പേല്‍ (ചെയര്‍പേഴ്‌സണ്‍),
റംല കെ എം, ആയിഷ ബീവി പി എ (വൈസ് ചെയര്‍ പേഴ്‌സണ്‍), സഫിയ സി കെ (കണ്‍), റസീന, സഫിയ എ എസ് (ജോ കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.

