കെ ബി എഫ് വെല്‍നസ് ക്ലബ്ബ് ‘വാക്ക് ആന്‍ഡ് ടോക്ക്’ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ആരോഗ്യസംരക്ഷണവും സൗഹൃദവും ഒരുമിപ്പിച്ച് കേരള ബിസിനസ് ഫോറം (കെ ബി എഫ്) വെല്‍നസ് ക്ലബ്ബ് ‘വാക്ക് ആന്‍ഡ് ടോക്ക്’ സംഘടിപ്പിച്ച. റെഡ് കാര്‍പറ്റ് ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗുമായി സഹകരിച്ച് ആസ്പയര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി പങ്കാളികള്‍ക്ക് ശാരീരിക ഉന്മേഷത്തിനൊപ്പം മാനസികമായ ഉല്ലാസവും പരസ്പര സൗഹൃദം പുതുക്കാനുള്ള അവസരവും നല്‍കി.

city exchange

ആസ്പയര്‍ പാര്‍ക്കില്‍ നടന്ന പരിപാടിക്ക് കെ ബി എഫ് പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫിയും ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പുതുക്കുടിയും നേതൃത്വം നല്‍കി. തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയില്‍ ആരോഗ്യത്തിനും വ്യക്തിബന്ധങ്ങള്‍ക്കും സമയം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ കൂട്ടായ്മ. നടത്തത്തിനൊപ്പം സൗഹൃദസംഭാഷണങ്ങള്‍ക്കും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും വേദിയൊരുക്കിയാണ് കൂടിച്ചേരല്‍ നടത്തിയത്.

ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന വാംഅപ്പും വിവിധ വ്യായാമമുറകളും ശാരീരികക്ഷമതയുടെ പ്രാധാന്യം പങ്കാളികളെ ഓര്‍മിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താന്‍ സ്ഥിരമായ വ്യായാമവും ചിട്ടയായ ശീലങ്ങളും അനിവാര്യമാണെന്ന സന്ദേശവും പരിപാടി പകര്‍ന്നു.

ആരോഗ്യബോധം വളര്‍ത്തുന്നതിനൊപ്പം അംഗങ്ങള്‍ക്കിടയിലെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘വാക്ക് ആന്‍ഡ് ടോക്ക്’ പങ്കെടുത്തവരുടെ സജീവ സഹകരണത്താല്‍ ശ്രദ്ധേയമായി.

- Advertisement -
Ad image

പരിപാടിയുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിനായി വെല്‍നസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വെള്ളിയാഴ്ചയും രാവിലെ ‘വാക്ക് ആന്‍ഡ് ടോക്ക്’ സംഘടിപ്പിക്കാന്‍ ധാരണയായത് കൂട്ടായ്മയുടെ പ്രധാന നേട്ടമായി. ആരോഗ്യസംരക്ഷണത്തെ ഒരു ദിനചര്യയാക്കി മാറ്റാനും അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സജീവമായ ബന്ധങ്ങള്‍ വളര്‍ത്താനും ഈ സംരംഭം സഹായകമാകുമെന്നാണ് പ്രതീക്ഷ.

Share This Article
Leave a Comment
error: Content is protected !!