കേരള കോണ്‍ഗ്രസ് സീനിയര്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോസഫ് അന്തരിച്ചു

Web Desk
1 Min Read

ആലപ്പുഴ: കേരള കോണ്‍ഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗവും സീനിയര്‍ ജനറല്‍ സെക്രട്ടറിയും ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് മാനേജിങ് ഡയറക്ടറുമായ ചേര്‍ത്തല പള്ളിപ്പുറം പഴയകടവില്‍ തട്ടാം പറമ്പില്‍ ജോര്‍ജ് ജോസഫ് (68) നിര്യാതനായി. അവിഭക്ത കെ എസ് സി, യൂത്ത് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടായും സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കേരള കോണ്‍ഗ്രസ് (എം) ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയായും കേരള കോണ്‍ഗ്രസ് (ജേക്കബ്) ആലപ്പുഴ ജില്ലാ പ്രസിഡന്റായും സംസ്ഥാന ജനറല്‍ സെക്രട്ടറിയായും സംസ്ഥാന വൈസ് ചെയര്‍മാനമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

city exchange

കേരള വനം വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗമായും ജലനിധി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശവസംസ്‌കാരം ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരിസ് ഫൊറോനാ പള്ളിയില്‍ തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക്.

ഭാര്യ: അര്‍ത്തുങ്കല്‍ കാക്കരിയില്‍ കുടുംബാംഗം ലതാ ജോര്‍ജ് (റിട്ടയേര്‍ഡ് ജില്ലാ ബാങ്ക് മാനേജര്‍). മകള്‍: ഹിമ ജോര്‍ജ്, മരുമകന്‍: അരുണ്‍

Share This Article
Leave a Comment
error: Content is protected !!