

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാംവാര്ഷികാഘോഷത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി ഒരുക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത്. സാംസ്കാരിക വകുപ്പ് മന്ത്രിസജി ചെറിയാന് നിര്‍വഹിച്ചു.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെസഹകരണത്തോടെആശാന് സ്ക്വയറിന് സമീപം യൂണിവേഴ്സിറ്റി കോളേജ് മതിലില്‍ ഒരുക്കിയചിത്രമതില്മന്ത്രി നാടിന് സമര്‍പ്പിച്ചു.


ഭരണഘടനയെ ചോദ്യംചെയ്യുന്ന രീതിയില്‍ രാജ്യത്തിന്റെ അവസ്ഥ ഭയാനകമായി മാറിയിട്ടുണ്ടെന്ന്മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സ്മൃതി ചുമര് ചിത്രരചനാ ക്യാമ്പ് അതിമനോഹരമാണെന്നും അതിന്റെ സന്ദേശംവീടുകളിലേയ്ക്കും എത്തിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചിത്രകാരന്മാര്ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം വിതരണം ചെയ്തു. ഡാവിഞ്ചി സുരേഷ്, ജ്യോതിഷ്, പ്രതാപന് പുളിമാത്ത്, രതീഷ് രവി, സജീവ് ശൂരനാട്, സതീഷ്. എ, സുനില്‍ പങ്കജ്, സുഭാഷ് കല്ലൂര്‍, വിനയ തേജസ്വി, വാമനപുരം മണി എന്നീ കലാകൃത്തുക്കളാണ് ചിത്രരചന നടത്തിയത്.


അക്കാദമി ചെയര്മാന് നേമം പുഷ്പരാജ് ചടങ്ങില്അധ്യക്ഷത വഹിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും ലളിതകലാ ആക്കാദമിയുടെയും മുന്‍ ചെയര്‍മാനായിരുന്ന കാര്‍ട്ടൂണിസ്റ്റ്് യേശുദാസന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

കവി പ്രൊഫ. വി മധുസൂദനന്‍നായര്‍, ലളിതകലാ അക്കാദമിവൈസ് ചെയര്മാന് എബി എന്‍ ജോസഫ്, സെക്രട്ടറി പി വി ബാലന്, നിര്‍വാഹക സമിതി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാര്‍, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്മാന് കെ ഉണ്ണികൃഷ്ണന്, സെക്രട്ടറി അനൂപ് രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.



